KOYILANDY DIARY.COM

The Perfect News Portal

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. KSRTC യുടെ ക്രൂസ് പാക്കേജ്

മ്യൂസിക് മുതല്‍ കിടിലന്‍ ഭക്ഷണം വരെ, കടലില്‍ തിമിര്‍ക്കാം 5 മണിക്കൂര്‍.. KSRTC യുടെ ക്രൂസ് പാക്കേജ്. യാത്രകളില്‍ അല്പം വ്യത്യസ്തത വേണമെന്ന് ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് വെറൈറ്റി പാക്കേജുമായി വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റിയില്‍ ഒരു അടിപൊളി യാത്രയാണ് പാക്കേജിന്റെ ‘ഹൈലൈറ്റ്’. കടലിലെ ആഢംബര യാത്രയ്ക്കായി ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച പാക്കേജായ ഇത് നല്കുന്നത് മികച്ച ഓഫറും കൂടിയാണ്. ഗെയിമുകളും കളിസ്ഥലവും ഉള്‍പ്പെടെ കുട്ടികളെയും കൂടി ആകര്‍ഷിക്കുന്ന വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്.

വിശദമായി വായിക്കാം…

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫെർറ്റിറ്റി അതിന്റെ മികച്ച സൗകര്യങ്ങള്‍ക്ക് പ്രസിദ്ധമാണ്. കരയിലെ സൗകര്യങ്ങള്‍ കടല്‍ക്കാഴ്ചകളോടെ കപ്പലില്‍ ഒരുക്കിയിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്നു നിലകളാണുള്ളത്. 250 ലൈഫ് ജാക്കറ്റുകള്‍, 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകള്‍, രണ്ട് ലൈഫ് ബോട്ടുകള്‍ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്.

Advertisements

കെ എസ് ആർ ടി സിയിലെ വിവിധ ഡിപ്പോകള്‍ എസ് ഐ എൻ സി യുമായി ചേര്‍ന്നു നടത്തുന്ന പാക്കേജില്‍ നിരവധി ആകര്‍ഷണങ്ങളുണ്ട്. രസകരമായ ഗെയിമുകൾതത്സമയ സംഗീതം,നൃത്തം, സ്പെഷ്യൽ അൺലിമിറ്റഡ് ബുഫെ ഡിന്നർ (2 നോൺവെജ് & 2 വെജ് ) മ്യൂസിക് വിത്ത് അപ്പർ ഡെക്ക് ഡി.ജെ, വിഷ്വലൈസിങ് എഫക്റ്റ്, കുട്ടികളുടെ കളിസ്ഥലം, തീയറ്റർ എന്നിവയാണ് പാക്കേജിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

മേല്‍പ്പറഞ്ഞ വിനോദങ്ങള്‍ക്കായി കെഎസ്ആര്‍ടിസി വഴി അഞ്ച് മണിക്കൂര്‍ സമയമാണ് കപ്പലില്‍ നിങ്ങള്‍ക്കു ചിലവഴിക്കുവാന്‍ സാധിക്കുക. സാധാരണ ബുക്കിങ്ങില്‍ നാല് മണിക്കൂറാണ് ലഭിക്കുന്നത്. കടലിലെ ഉല്ലാസയാത്ര ആഢംബരപൂര്‍ണ്ണവും ഒരിക്കലും മറക്കാനാവാത്തതും ആകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ പാക്കേജാണിത്.

കെഎസ്ആര്‍ടിസിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നും സെപ്റ്റംബർ 19, 20, 21, 23, 25, 28 എന്നീ തീയതികളിൽ ആണ് ഈ യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഓരോ യാത്രയിലും 50 പേര്‍ക്കു വീതമായിരിക്കും അവസരം ലഭിക്കുക. ബോൾഗാട്ടിയിൽ നിന്നുമാണ് ആഡംബര ക്രൂയിസ് കപ്പൽ യാത്ര തിരിക്കുന്നത്.ഫോർട്ട് കൊച്ചിയിൽ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ എറണാകുളം കെഎസ്ആർടിസി യൂണിറ്റിൽ എത്തിച്ചേരാവുന്നതാണ്. നേരിട്ട് ബോൾഗാട്ടിയിലെത്തിയാലും കെഎസ്ആർടിസി നടത്തുന്ന പാക്കേജില്‍ ഉള്‍പ്പെടുവാന്‍ കഴിയും,

കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും – 9846655449, 9747557737 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Share news
error: Content is protected !!