KOYILANDY DIARY

The Perfect News Portal

മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: ജീവനം ചാരിറ്റബ്ൾ ട്രസ്റ്റ് പന്തലായനിയും കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളും +2 വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗ് ആൻറ് മോട്ടിവേഷണൽ സെമിനാർ സംഘടിപ്പിച്ചു.  നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസലർ പി. കെ രാമദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജീവനം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ ടി.കെ. ചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജീവനം കോർഡിനേറ്റർ പി. ചന്ദ്രശേഖരൻ, ജീവനം കൺവീനർ മെഹമൂദ്, സി. അപ്പുക്കുട്ടി, കരിയർ യൂനിറ്റ് കോർഡിനേറ്റർ കെ.കെ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

കരിയർ ഡവലപ്പ്മെൻറ് സെന്റർ പേരാമ്പ്ര മനേജർ പി.രാജീവ്, സൈബർ സെൽ ഉദ്യോഗസ്ഥൻ രംഗീഷ് കടവത്ത് എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസെടുത്തു. പ്രിൻസിപ്പൽ എ.പി.പ്ര ബീത് സ്വാഗതവും സ്കൂൾ ചെയർപേഴ്സൺ രസിഗ, എസ്.ആർ. നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *