KOYILANDY DIARY

The Perfect News Portal

മൈത്രി റസിഡൻറ്സ് അസോസിയേഷൻ പ്രവർത്തകർ മാസ്ക് വിതരണ ചെയ്തു

കൊയിലാണ്ടി: മേപ്പയ്യൂർ  – കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈത്രി നഗർ റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ നൂറോളം വീടുകളിൽ മാസ്ക്  വിതരണം നടത്തി. വിതരണത്തിനായുള്ള അഞ്ഞൂറോളം മാസ്കുകൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി  ആര്യശ്രീ ചൈതന്യയാണ് സ്പോൺസർ ചെയ്തത്. തയ്യാറാക്കിയ മാസ്കുകൾ ആര്യശ്രീ ചൈതന്യയിൽ നിന്ന് മൈത്രി നഗർ റസിഡൻസ് ഭാരവാഹികൾ ഏറ്റുവാങ്ങി. ചടങ്ങിൽ
അസോസിയേഷൻ ഭാരവാഹികളായ സി. അനീഷ്, എൻ.പി. ശർമേഷ്, പി.കെ. അബ്ദുറഹ്മാൻ, വിജീഷ് ചോതയോത്ത്, എൻ.പി. അചാഷ്, വി.സി. ദീപക് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *