KOYILANDY DIARY

The Perfect News Portal

മേയ്14 ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും

കോഴിക്കോട്: പെട്രോളിയം ഡീലര്‍മാര്‍ക്ക് ലഭിക്കുന്ന കമ്മിഷന്‍ പുനര്‍നിര്‍ണയിക്കുമെന്ന വാഗ്ദാനം എണ്ണക്കമ്പനികള്‍ ലംഘിച്ചെന്നാരോപിച്ച്‌ പമ്പുടമകള്‍ പ്രക്ഷോഭത്തിലേക്ക്. മേയ് പത്തിന് എണ്ണക്കമ്പനികളില്‍നിന്ന് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനും 14-ന് 24 മണിക്കൂര്‍ പന്പുകളടച്ചിട്ട് പ്രതിഷേധിക്കാനും തീരുമാനിച്ചതായി ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് (എ.കെ.എഫ്.പി.ടി) തീരുമാനിച്ചു.

എ.കെ.എഫ്.പി.ടി. വാര്‍ഷിക പൊതുയോഗം ഭാരവാഹികളായി കെ.പി. ശിവാനന്ദന്‍ (പ്രസി.), എം. രാധാകൃഷ്ണന്‍ (ജനറല്‍ സെക്ര.), ടി.വി. രാംകുമാര്‍(ട്രഷ.), വെങ്കിടേശ്വരന്‍, രവിശങ്കര്‍, മൂസ ബി. ചെര്‍ക്കുള (വൈസ് പ്രസിഡന്റുമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *