KOYILANDY DIARY

The Perfect News Portal

കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തി

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തി.
പുതിയ വാടക നിയന്ത്രണ സംരക്ഷണ നിയമം നടപ്പാക്കുക, പ്ലാസ്റ്റിക് കാരിബാഗ് നിരോധനത്തിന്റെ മറവില്‍ 4000 രൂപ പിഴയീടാക്കുന്നത് അവസാനിപ്പിക്കുക, വികസനത്തിന്റെപേരില്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള സംരക്ഷണ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് എം.പി. അബ്ദുള്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. വിജയന്‍, എ.പി. അബ്ദുള്ളക്കോയ, സി.വി. ഇക്ബാല്‍, കെ. സോമന്‍, കെ.എം. റഫീഖ്, കെ. സുധ, ഡി.എം. ശശീന്ദ്രന്‍, ടി. മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *