KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ-പള്ളിക്കര- നന്തി വഴി മെഡിക്കൽ കോളേജിലേക്കുള്ള KSRTC ബസ് വീണ്ടും ഓടിത്തുടങ്ങി

കൊയിലാണ്ടി: മേപ്പയ്യൂരിൽ നിന്നും പള്ളിക്കര – നന്തി വഴി കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ് വീണ്ടും ഓടിത്തുടങ്ങി.  നന്തി – പള്ളിക്കര -കീഴൂർ റൂട്ടിലെ  റോഡ് നവീകരണവുമായി ബന്ധപ്പെട്ടുണ്ടായ അസൗകര്യങ്ങളെ തുടർന്ന്  മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന ട്രിപ്പാണ് ഇന്ന് പുനരാരംഭിച്ചത്.  മേപ്പയ്യൂരിൽ നിന്ന് രാവിലെ 5.45 ന് ആരംഭിച്ച് പയ്യോളി അങ്ങാടി- കീഴൂർ-പള്ളിക്കര – നന്തി വഴി കോഴിക്കോട് മെഡിക്കൽ കോളജ് വരെ പോകുന്നതാണ് ട്രിപ്പ്. 

അതിരാവിലെ തന്നെ പുറപ്പെടുന്നതിനാൽ മെഡിക്കൽ കോളജിലേക്ക് പോകുന്ന നിരവധി രോഗികൾക്കും മറ്റുള്ളവർക്കും അനുഗ്രഹമായിരുന്നു ഈ ബസ്.   റോഡ് നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ട്രിപ്പ് പുനരാരംഭിക്കാത്തതിനാൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് കെ.ദാസൻ എം.എൽ.എ നേരിട്ടും കത്ത് നൽകിയും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ  ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടര്ന്നാണ് ഗതാഗത വകുപ്പില് നിന്ന് അനുകൂ ല തീരുമാനമുണ്ടായത്.  വൈകിയാണെങ്കിലും ട്രിപ്പ് പുനരാരംഭിച്ചതിൽ യാത്രക്കാർ വലിയ ആശ്വാസമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *