KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മേപ്പയ്യൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചാവട്ട് ചെറിയ ചവറങ്ങാട്ട് സുരയുടെ മകൻ അമൽ കൃഷ്ണ (21) ആണ് മരിച്ചത്. കണ്ണൂർ മലബാർ ഗോൾഡിലെ ജീവനക്കാരനാണ്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന്‌ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *