KOYILANDY DIARY

The Perfect News Portal

മെഡിസെപ്‌  ഐ. ഡി കാർഡ് വിതരണം ചെയ്തു

കൊയിലാണ്ടി: മെഡിസെപ്‌  ഐ. ഡി കാർഡ് വിതരണം ചെയ്തു. ചിങ്ങപുരം സി. കെ. ജി. എം. ഹയർ സെക്കൻഡറി സ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിൽ അംഗങ്ങളായുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡ്കാർഡ് ഡ്രൈവിന്റെ ഭാഗമായി തയ്യാറാക്കിയ മെഡിസെപ്‌  ഐ. ഡി കാർഡ് വിതരണം പ്രശസ്ത നടൻ കലാഭവൻ നവാസ്  പ്രധാന അധ്യാപകൻ  സുരേഷ് ബാബു എടക്കുടിക്ക് നൽകിക്കൊണ്ട് ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ പി ശ്യാമള, മൂടാടി  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ, പി.ടി.എ പ്രസിഡണ്ട് വി വി സുരേഷ്, വൈസ് പ്രസിഡണ്ട് സജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം രജുല, ഉപപ്രധാന അധ്യാപകൻ കെ. കെ. മനോജ് കുമാർ, ലിറ്റിൽ കൈറ്റ്മാസ്റ്റർ നികേഷ് എം, കൈറ്റ് മിസ്ട്രസ് ദിഷിന, സ്റ്റാഫ് സെക്രട്ടറി സതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *