KOYILANDY DIARY

The Perfect News Portal

മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ

കോട്ടക്കല്‍: മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന്​ കോടിയിലധികം കുഴല്‍പ്പണം കോട്ടക്കല്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേര്‍ കസ്റ്റഡിയിലായി.

കോട്ടക്കല്‍ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നാട്ടുകാര്‍ പണം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ സി.ഐ യൂസഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *