KOYILANDY DIARY

The Perfect News Portal

മൂടാടി സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റേ താക്കോൽദാനം നടത്തി

കൊയിലാണ്ടി: പ്രളയത്തിൽ തകർന്ന കേരളത്തിൻ്റ പുനസൃഷ്ടിക്കായി സഹകരണവകുപ്പു നടപ്പിലാക്കുന്ന കെയർഹോം കേരളയുടെ ഭാഗമായി മൂടാടിയിലെ കച്ചറക്കൽ മീത്തൽ കുഞ്ഞികണ്ണന് മൂടാടി സർവ്വീസ് സഹകരണബാങ്ക് നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം കൊയിലാണ്ടി താലൂക്ക്  സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.രാജേന്ദ്രനും ബാങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരനും കൂടി നിർവഹിച്ചു.

ബാങ്ക് വൈസ് പ്രസിണ്ട് എ.വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു,പി.നാരയണൻ,എൻ.ശ്രീധരൻ എന്നിവർ സംസാരിച്ചു.  ബാങ്ക് സെക്രട്ടറി കെ.പി. ബിനേഷ് സ്വാഗതവും,  സി.ഭാസ്ക്കരൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *