KOYILANDY DIARY

The Perfect News Portal

മുളിയാര്‍ ബഡ്സ് സ്കൂളിന് തീവെച്ചു

ബോവിക്കാനം: ബോവിക്കാനം കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന മുളിയാര്‍ ബഡ്സ് സ്കൂളിന് തീവെച്ചു. ഫയലുകള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് തീപിടരുന്നത് ശ്രദ്ധയില്‍ പെട്ടത്.ഇവിടുത്തെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പെരിയ ബഡ്സ് സ്കൂളില്‍ കായികമേള ഉണ്ടായിരുന്നു അതില്‍ പങ്കെടുക്കാനായി അധ്യാപകരും വിദ്യാത്ഥികളും നേരത്ത എത്തിയിരുന്നു. അതിനിടെയാണ് സ്കൂളിനകത്ത് തീ പടരുന്നത് കണ്ടത്.

അധ്യാപരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വെള്ളം ഒഴിച്ച്‌ തീ അണച്ചു. തീവെപ്പിന് പിന്നില്‍ സാമൂഹ്യ ദ്രോഹികളാണെന്ന് സംശയിക്കുന്നു. ക്ലാസ് മുറി ശുചീകരിക്കുന്നതിനായി വെച്ചിരുന്ന തുണിയെടുത്ത് തീ വെച്ച്‌ അകത്തേക്ക് ഇട്ടതാണെന്ന് സംശയിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി നല്‍കിയ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *