KOYILANDY DIARY

The Perfect News Portal

വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ തീര്‍ത്ഥാടകരെ പോലീസ് പിടികൂടി

പമ്പ: വിദേശമദ്യവുമായി മല ചവിട്ടാനെത്തിയ അന്യസംസ്ഥാന തീര്‍ത്ഥാടകരെ പോലീസ് പിടികൂടി. കര്‍ണ്ണാടകയില്‍ നിന്നുള്ള ആറ് പേരെയാണ് പോലീസ് പിടികൂടിയത്. പമ്പ ചാലക്കയത്ത് വെച്ചാണ് മദ്യവുമായി മല കയറാനെത്തിയവര്‍ പോലീസിന്റെ പിടിയിലായത്.

ഇവരില്‍ നിന്നും അഞ്ചര ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു. ഇതുകൂടാതെ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച കാറില്‍ നിന്ന് 300 പാക്കറ്റ് ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തു. മണ്ഡലകാലം പ്രമാണിച്ച്‌ പമ്പയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ആറംഗ സംഘം പോലീസിന്റെ പിടിയിലായത്. തീര്‍ത്ഥാടകരെന്ന വ്യാജേന ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചവരാണോ ഇവരെന്നും പോലീസ് സംശയിക്കുന്നുണ്ട്.

അഞ്ചു ദിവസം മുന്‍പും ശബരിമലയില്‍ നിന്ന് ലഹരി വസ്തുക്കളുടെ ശേഖരം പിടികൂടിയിരുന്നു. 29000 രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് എക്സൈസ് സംഘം പിടികൂടിയത്. മണ്ഡലകാലത്ത് ശബരിമലയിലും പരിസരങ്ങളിലും നിരോധിത ലഹരി വസ്തുക്കളുടെ വില്‍പ്പന വ്യാപകമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തരെ ലക്ഷ്യമിട്ടാണ് ലഹരി വസ്തുക്കളുടെ വില്‍പ്പന. ഇരട്ടിവില ഈടാക്കിയാണ് ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *