KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കെ.ദാസൻ എം.എൽ.എ. ഏറ്റു വാങ്ങി

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗൾഫ് വ്യവസായി 25000 രൂപ സംഭവന ചെയ്തു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കല്ല്യാണിയിൽ ബാബു (കോഴി) ആണ് തുക കൈമാറിയത്. ബാബുവിന്റെ ഭാര്യ പ്രീതി ബാബുവും മക്കളും ചേർന്ന് തൂകയുടെ ചെക്ക് കെ. ദാസൻ എം.എൽ.എ.യ്ക്ക് കൈമാറി. സൗദി അറേബ്യയിൽ നജ്‌റാനിൽ ജോലിചെയ്ത് വരികയാണ് ബാബു.

വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്ററും പങ്കെടുക്കുകയുണ്ടായി. ദുരിതകാലത്ത് പാവങ്ങളെ ചേർത്ത് നിർത്തുന്ന സർക്കാരിനൊപ്പം ചേർന്ന് കരുത്ത് പകർന്ന ആ നന്മയുടെ കരങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായി എം.എല്.എ. പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *