KOYILANDY DIARY

The Perfect News Portal

മുഖവൈകല്യം മാറ്റാന്‍ സൗജന്യ ശസ്ത്രക്രിയാക്യമ്പ്‌

കോഴിക്കോട്: സെന്റ് ജോണ്‍സ് ആംബുലന്‍സും പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് മുഖവൈകല്യം മാറ്റാന്‍ ജൂലായ് 30ന് വടകര ആലക്കല്‍ റസിഡന്‍സി ഹാളില്‍ സൗജന്യ ശസ്ത്രക്രിയാക്യാമ്പ് നടത്തുന്നു. മുറിമൂക്ക്, മുറിഞ്ഞചെവി, അണ്ണാക്കിലെ ദ്വാരം, ഉന്തിയ മോണ തുടങ്ങിയ 32 തരം മുഖവൈകല്യത്തിനാണ് ശസ്ത്രക്രിയ നടത്തുക. തുടര്‍ചികിത്സയും സൗജന്യമാണ്. കോഴിക്കോട് ജില്ലയിലെ മൂന്ന് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. ബുക്കിങ്ങിന് ബന്ധപ്പെടുക. ഫോണ്‍ 9447283039.

Leave a Reply

Your email address will not be published. Required fields are marked *