KOYILANDY DIARY

The Perfect News Portal

മുക്കത്ത് ദുരന്ത നിവാരണ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി

മുക്കം: നഗരസഭ ദുരന്ത നിവാരണ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. ദുരന്തസാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പദ്ധതികള്‍ തയ്യാറാക്കുകുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും സജീവമാക്കിയ വികസന സെമിനാറാന്ന് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. റോഡ് കണക്ടിവിറ്റി, ഷെല്‍ട്ടര്‍ മാനേജ്മെന്റ്, സന്നദ്ധ പ്രവര്‍ത്തകരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കല്‍ എന്നിവയ്‌ക്കാണ് ഊന്നല്‍ നല്‍കുന്നത്. വാര്‍ഡ് തല വിവരശേഖരണം, ട്രാന്‍സിസ്റ്റ് വര്‍ക്ക്, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തിലുള്ള കരട് പദ്ധതിയാണ് സെമിനാറില്‍ അവതരിപ്പിച്ചത്.

ഉത്തരമേഖല ഫയര്‍ സേഫ്റ്റി ഓഫീസര്‍ കെ.അബ്ദുല്‍റഷീദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ റിസോഴ്സ് ടീം അംഗങ്ങളായ ഇ. സത്യനാരായണന്‍, കെ. മോഹനന്‍, ആറുകണ്ടത്തില്‍ ബാലന്‍, ഇ. രാജഗോപാല്‍, രാജന്‍ ശ്രാവണം, പത്മനാഭന്‍, ഇ.കെ. രാജന്‍, കിഷോര്‍ എന്റെ മുക്കം, രാജീവ് സ്മാര്‍ട്ട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം.എ.എം.ഒ കോളേജില്‍ നടന്ന സെമിനാറില്‍ നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.
ടി.കെ. അബ്ബാസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. പ്രശോഭ് കുമാര്‍, വി. ലീല, കെ.ടി.
ശ്രീധരന്‍, സാലി സിബി, കൗണ്‍സിലര്‍മാരായ ടി.ടി. സുലൈമാന്‍, പി.കെ. മുഹമ്മദ്, ജെസി രാജന്‍, ഷഫീഖ് മാടായി എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ഹരിദ മോയിന്‍കുട്ടി സ്വാഗതവും നഗരസഭ സെക്രട്ടറി എന്‍.കെ. ഹരീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *