KOYILANDY DIARY

The Perfect News Portal

മുക്കം നഗരസഭ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മുക്കം: മുക്കം നഗരസഭ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂളുകള്‍ക്കും ലൈബ്രറികള്‍ക്കുമായി അരകോടി രൂപയുടെ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭയുടെ പരിധിയില്‍ വരുന്ന ആറ് എല്‍.പി സ്കൂളുകള്‍, ആറ് യു പി സ്കൂളുകള്‍, അഞ്ച് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങൾക്കുമാണ്‌ നഗരസഭ പഠനോപകരണങ്ങള്‍  നല്‍കിയത്.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലാപ്ടോപും പ്രിന്‍ററും ഡി.സി.പി. പ്രൊജക്റ്ററും, പൊതുവിദ്യാലയങ്ങള്‍ക്കെല്ലാം സ്പോര്‍ട്സ് കിറ്റും ഫസ്റ്റ് എയ്ഡ് കിറ്റും ലൈബ്രറി പുസ്തകങ്ങളും, ലൈബ്രറികള്‍ക്കും സ്കൂളുകള്‍ക്കും ഫര്‍ണിച്ചറുകള്‍, സാക്ഷരത തുടര്‍പഠന കേന്ദ്രത്തിന് കമ്പ്യൂട്ടര്‍ എന്നിവയാണ് വിതരണം ചെയ്തത്.

മണാശേരി.ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടി ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ചെയര്‍പെഴ്സണ്‍ ഫരീദ മോയിന്‍കുട്ടി, സ്റ്റാന്റിങ്ങ് കമ്മിററി ചെയര്‍മാന്‍മാരായ എന്‍.ചന്ദ്രന്‍, കെ .ടി. ശ്രീധരന്‍, പി പ്രശോഭ് കുമാര്‍, സാലി സിബി, വി .ലീല, കൗണ്‍സിലര്‍മാരായ പി.
കെ. മുഹമ്മദ്, ടി. ടി. സുലൈമാന്‍, ഷഫീഖ് മാടായി, ജസി രാജന്‍, പി.ടി.ബാബു, ബിന്ദു രാജന്‍, ശ്രീദേവി, മിനി കരുണാകരന്‍, പ്രഷി സന്തോഷ്, വി.ഗിരിജ, അസീസ്, റഹ്മത്ത്,പി.ഗിരീഷ് കുമാര്‍, സി.കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. റസിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *