KOYILANDY DIARY

The Perfect News Portal

ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും പകുതിദിനം ശുചീകരണത്തിനായി നീക്കിവയ്ക്കും

കോഴിക്കോട് : ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും ഇന്ന്‌ പകുതിദിനം ശുചീകരണത്തിനായി നീക്കിവയ്ക്കും. ഇതുസംബന്ധിച്ച് കലക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ പൊതു ശുചീകരണത്തിനായി മുഖ്യമന്ത്രി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം. തദ്ദേശഭരണ വകുപ്പ്, ശുചിത്വമിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ ശുചീകരണം നടക്കുന്നുണ്ട്.

വ്യാഴാഴ്ച പകല്‍ ഒരുമണിക്ക്‌ ശേഷമാണ് വിദ്യാലയങ്ങള്‍ ശുചീകരണത്തിനുള്ള സമയം. വിദ്യാലയ പരിസരമോ പൊതുഇടങ്ങളോ ശുചീകരണത്തിനായി തെരഞ്ഞെടുക്കാം. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സഹായങ്ങള്‍ നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ വിദ്യാര്‍ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, റീജിനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *