KOYILANDY DIARY

The Perfect News Portal

മീസിൽസ് & റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഉദ്ഘാടനം അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു

കൊയിലാണ്ടി: 9 മാസം മുതൽ 15 വയസ്സുവരെയുളള കുട്ടികൾക്ക്  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിയുടെ സഹകരണത്തോടെ മീസിൽസ് & റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടന്നു.  കൊയിലാണ്ടി ഗവ: ബോയ്‌സ് ഹൈസ്‌ക്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. താലൂക്ക് ആശുപത്രി ആർ.എം.ഒ ഡോ: അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ കൗൺസിലർ വി.പി ഇബ്രാഹിംകുട്ടി, ഡോ: ധന്യ നാരായണൻ, പി.ടി.എ പ്രസിഡണ്ട് ജയരാജ്, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് സുധീർ കെ.വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹെഡ്മാസ്റ്റർ വാസു മാസ്റ്റർ സ്വാഗതവും, ജൂനിയർ എച്ച് ഐ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *