KOYILANDY DIARY

The Perfect News Portal

ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി

കൊച്ചി: സി.ബി.എസ്.ഇയിലെ പത്താം ക്ലാസുകാര്‍ക്ക് കൂടി അപേക്ഷിക്കാന്‍ സമയം നല്‍കും വിധം സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ അപേക്ഷാത്തീയതി ഹൈക്കോടതി നീട്ടി നല്‍കി. ജൂണ്‍ അഞ്ച് വരെയാണ് സിംഗിള്‍ ബെഞ്ച് സമയം നീട്ടിക്കൊടുത്തിട്ടുള്ളത്.

നിലവില്‍ മെയ് 22 ആണ് സംസ്ഥാനത്ത് പതിനൊന്നാം ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. എന്നാല്‍, സി.ബി.എസ്.ഇ. പത്താം ക്ലാസ് ഫലം വന്നിട്ടില്ല. സി.ബി.എസ്.ഇയോട് ഉടന്‍ ഫലം പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിക്കുകയോ അപേക്ഷാ തീയതി നീട്ടി നല്‍കുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം.

കോഴിക്കോട് ജില്ലയിലെ രണ്ട് സി.ബി.എസ്.ഇ. സ്കൂളുകളിലെ അധ്യാപകരക്ഷാകര്‍തൃ സമിതികളാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് സ്കൂളിലും സി.ബി.എസ്.ഇ. പത്താംക്ലാസ് വരെയേ ഉള്ളൂ. പ്രസ്തുത പഞ്ചായത്തില്‍പ്പോലും വേറെ സി.ബി.എസ്.ഇ. 11, 12 ക്ലാസുകളില്ല.

Advertisements

രണ്ട് സ്കൂളിലുമായി അമ്പതോളം വിദ്യാര്‍ഥികള്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. ഇവര്‍ക്ക് തുടര്‍പഠനത്തിന് അവസരം നിഷേധിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *