KOYILANDY DIARY

The Perfect News Portal

മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ മു​ല​പ്പാ​ല്‍ ബാ​ങ്ക്​ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു കീ​ഴി​ലെ മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ മു​ല​പ്പാ​ല്‍ ബാ​ങ്ക്​ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​സ​വം ക​ഴി​ഞ്ഞ അ​മ്മ​മാ​ര്‍, നവജാത ശിശു ഐ.​സി.​യു​വി​ലു​ള്ള അ​മ്മ​മാ​ര്‍, മു​ല​പ്പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, മു​ല​പ്പാ​ലൂ​ട്ടു​ന്ന ജീ​വ​ന​ക്കാ​ര്‍, ന​വ​ജാ​ത ശി​ശു​വി​ഭാ​ഗം ഒ.​പി​യി​ലെ​ത്തു​ന്ന അ​മ്മ​മാ​ര്‍ തു​ട​ങ്ങി​യ​വ​രി​ല്‍ നി​ന്നാ​ണ് പാ​ല്‍ സ്വീ​ക​രി​ക്കു​ക.ഇ​വ​രി​ല്‍ നി​ന്ന്​ സ​മ്മ​ത​പ​ത്രം വാങ്ങി​യ​ശേ​ഷം പരിശോധന ന​ട​ത്തി മ​റ്റ് അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​ശേ​ഷം പ്ര​ത്യേ​കം ബോ​ട്ടി​ലു​ക​ളി​ല്‍ മു​ല​പ്പാ​ല്‍ ശേ​ഖ​രി​ക്കും.

ര​ണ്ടു മു​ത​ല്‍ എ​ട്ടു ഡി​ഗ്രി സെ​ല്‍ഷ്യ​സ്​​വ​രെ താ​പ​നി​ല​യി​ല്‍ സൂ​ക്ഷി​ക്കു​ക​യും പാ​സ്ചു​റൈ​സേ​ഷ​ന്‍ ന​ട​ത്തി പ്ര​ത്യേ​ക സം​ഭ​ര​ണി​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യും. പാ​സ്ചു​റൈ​സേ​ഷ​ന്‍ ചെ​യ്ത പാ​ല്‍ അ​ണു​വി​മു​ക്ത​മാ​ണെ​ന്ന് മൈ​ക്രോ​ബ​യോ​ള​ജി പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്യും. തു​ട​ര്‍​ന്നാ​ണ്​ ആ​വ​ശ്യ​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ള്‍ക്ക് മു​ല​പ്പാ​ല്‍ ന​ല്‍കു​ക. മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ നവജാത ശിശുവി​ഭാ​ഗ​ത്തോ​ട്‌ ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ്‌ ബാ​ങ്ക്‌. നാ​ല്‍​പ​ത്​ ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ മു​ല​പ്പാ​ല്‍ ബാ​ങ്ക്​ ഒ​രു​ക്കി​യ​ത്. ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക്​ മു​ല​പ്പാ​ല്‍ നേ​രി​ട്ട്​ കു​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം, അ​മ്മ​മാ​ര്‍​ക്ക്​ വേ​ണ്ട​ത്ര പാ​ല്‍ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം എ​ന്നീ പ്ര​തി​സ​ന്ധി​ക​ളെ​യും ഇ​തു​വ​ഴി ത​ര​ണം​ചെ​യ്യാ​നാ​വും.

അ​മ്മ​മാ​ര്‍​ക്ക്​ പ​ക​ര്‍ച്ച ​വ്യാ​ധി​ക​ള്‍, ജ​ന്മ​നാ തൂ​ക്കം കു​റ​ഞ്ഞ കു​ഞ്ഞു​ങ്ങ​ള്‍, വെന്‍റി​ലേ​റ്റ​റി​ലു​ള്ള അ​മ്മ​മാ​ര്‍ തു​ട​ങ്ങി വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ കു​ഞ്ഞി​ന് സ്വ​ന്തം മു​ല​പ്പാ​ല്‍ ന​ല്‍കാ​ന്‍ ക​ഴി​യാ​ത്ത അ​മ്മ​മാ​ര്‍ക്ക് മു​ല​പ്പാ​ല്‍ ബാ​ങ്ക് അ​നു​ഗ്ര​ഹ​മാ​കും. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഓ​ണ്‍ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ന്‍ എം.​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Advertisements

മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്, ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ്, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ കെ. ​മോ​ഹ​ന​ന്‍, സ്​​റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ര്‍, ജി​ല്ല ക​ല​ക്ട​ര്‍ എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​വി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍, ചൈ​ല്‍ഡ് ഹെ​ല്‍ത്ത് സ്​​റ്റേ​റ്റ് നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എം. ശ്രീ​ഹ​രി, നാ​ഷ​ന​ല്‍ ഹെ​ല്‍ത്ത് മി​ഷ​ന്‍ ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ. ന​വീ​ന്‍, ആ​ര്‍.​സി.​എ​ച്ച്‌​ ഓ​ഫി​സ​ര്‍ ഡോ. ​കെ. മോ​ഹ​ന്‍ദാ​സ്, പീ​ഡി​യാ​ട്രി​ക് വ​കു​പ്പ് മേ​ധാ​വി ഡോ. ​വി.​ടി. അ​ജി​ത് കു​മാ​ര്‍, നി​യോ​നാ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ടി.​പി. അ​ശ്​​റ​ഫ്, മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​സി. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *