KOYILANDY DIARY

The Perfect News Portal

മാർക്ക് ദാനം ഗവർണർ ഇടപെടണം: ബിജെപി നേതാവ് കെ.പി ശ്രീശൻ

മാർക്ക് ദാനം: ഗവർണർ ഇടപെടണം. കെ.പി ശ്രീശൻ. പരീക്ഷാ ഫലം പുറത്ത് വന്നതിനു ശേഷം മാർക്ക് ദാനത്തിലൂടെ തോറ്റ ബി ടെക് വിദ്യാത്ഥികളെ വിജയിപ്പിക്കാനുള്ള കോഴിക്കോട് യൂനിവേഴ്സിറ്റി വൈസ് ചാൻസലറുടെ തീരുമാനം കഷ്ടപ്പെട്ട് പഠിച്ച് പാസ്സായവരോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ പറഞ്ഞു. തോറ്റവരെ ജയിപ്പിക്കുന്നത് നാണക്കേടാണ്. സർവകലാശാലയുടെ മുഖത്ത് കരിതേക്കുന്ന നടപടിയാണ്. രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

തോറ്റവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നിലനിൽക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സിൻ്റിക്കേറ്റിന്റെ അംഗീകാരത്തോടെ നിലവിൽ വരുന്ന പരീക്ഷാ ബോർഡിനെ നോക്കുകുത്തിയാക്കിയാണീ നടപടി. വിവാദം കെട്ടടങ്ങുമ്പോൾ തീരുമാനം കൈക്കൊള്ളാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിഷയത്തിൽ ഗവർണർ അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *