KOYILANDY DIARY.COM

The Perfect News Portal

മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷ നാളെ മുതല്‍. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുക.

എസ്.എസ്.എല്‍.സി പരീക്ഷ 2945 കേന്ദ്രങ്ങളിലാണ് നടക്കുന്നത്. ഹയര്‍സെക്കന്‍ഡറിക്ക് 2032 കേന്ദ്രങ്ങളും വി.എച്ച്‌. എസ്.സിക്ക് 389 കേന്ദ്രങ്ങളും ആണുള്ളത്. മാസ്ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്കാനിംഗ് നടത്തുകയും പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തി പരീക്ഷ എഴുതാന്‍ അനുവദിക്കും.

പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലമുണ്ടാവണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്. കൂടാതെ ആരോഗ്യവകുപ്പിന്‍റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!