KOYILANDY DIARY

The Perfect News Portal

മാമ്പറ്റ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മുക്കം ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു

മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി മുക്കം ഫയര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കുട്ടികള്‍ക്ക് വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തിക്കൊടുത്തു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍, ലീഡിംഗ് ഫയര്‍മാന്‍ നാസര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. അദ്ധ്യാപകരായ കെ പ്രമീള, കെ.സി.ഉഷ എന്നിവര്‍ വിദ്യാര്‍ത്ഥികളെ അനുഗമിച്ചു. വിദ്യാര്‍ത്ഥികളായ വൈഷ്ണവ്, ഷംസീര്‍, ഹാരിസ്, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *