KOYILANDY DIARY

The Perfect News Portal

മലയോര ഹൈവേയെ പറ്റിയുള്ള ജനങ്ങളുടെ ആശങ്ക അകറ്റണം: എം.എം.ഹസ്സന്‍

കുറ്റ്യാടി: കായക്കൊടി മേഖലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയെ പറ്റിയുള്ള ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ ആവശ്യപ്പെട്ടു. കായക്കൊടിയില്‍ ഇന്ദിരാഗാന്ധി ശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു. ഷിഗിന്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. പ്രവീണ്‍ കുമാര്‍, കെ.പി. രാജന്‍.വി.എം. ചന്ദ്രന്‍. കൊരങ്ങോട്ട് മൊയ്തു, ഒ.പി. മനോജ്, കെ.പി. ബിജു, അരയില്ലത്ത് രവി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *