KOYILANDY DIARY

The Perfect News Portal

യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: യുവതിയോടൊപ്പം താമസിച്ചിരുന്ന യുവാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടയാളുടെയും യുവതിയുടെയും പേര് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച്‌ താമസം (ലിവിംഗ് ടുഗെദര്‍) ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വഴക്കിനിടെ യുവാവ് സ്വയം കഴുത്തറക്കാന്‍ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം.

കൊല്‍ക്കത്ത നഗരത്തിലെ ബിജോയ്ഗഢില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. വഴക്കിനെത്തുടര്‍ന്ന് വീടിന്റെ വാതില്‍ അകത്ത് നിന്നും പൂട്ടി യുവാവ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്ന് ഒപ്പം താമസിച്ചിരുന്ന യുവതി പറയുന്നു. യുവാവിന്റെ മുറിവില്‍ ടേപ്പ് ഒട്ടിച്ച്‌ രക്തം ഒഴുകുന്നത് തടയാനും യുവതി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് പൂര്‍ണമായും ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, ഫൊറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *