KOYILANDY DIARY

The Perfect News Portal

“മാതൃ പഞ്ചകം” പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: മാധ്യമ പ്രവർത്തകനും, ആർഷ വിദ്യാപീഠം  ആചാര്യനുമായ ശശി കമ്മട്ടേരി രചിച്ച മാതൃ പഞ്ചകം പുസ്തകം പ്രകാശനം ചെയ്തു. കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ജെ.എൻ.യു. ഗവേഷക വിദ്യാർത്ഥി കെ.രാമാനന്ദനു നൽകിയാണ് പ്രകാശനം ചെയ്തത്.  നഗരസഭാ ചെയർമാൻ  അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായിരുന്നു. രാജൻ നടുവത്തൂർ അദ്ധ്യക്ഷത വഹിച്ചു.

യു.കെ.രാഘവൻ പുസ്തക പരിചയം നടത്തി. മാതാ അമൃതാനന്ദമയീമഠം ബ്രഹ്മചാരി ജയശങ്കർ ജി, അഡ്വ.എൻ.അജീഷ്, കൻമന ശ്രീധരൻ, പി.സുരേന്ദ്രൻ, രാജേഷ് കീഴരിയൂർ, എടത്തിൽ രവി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *