KOYILANDY DIARY

The Perfect News Portal

മലയോര മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായി കൃഷി നശിച്ചു

കുറ്റ്യാടി : കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷി നശിച്ചു. മരുതോങ്കര, കാവിലുംപാറ, കുറ്റ്യാടി പഞ്ചായത്തു കളിലെ  തെങ്ങ്, കവുങ്ങ്, പ്ലാവ്, വാഴ കര്‍ഷകരുടെ വിളകള്‍ നശിച്ചു.

തെങ്ങ് പൊട്ടിവീണ് മരുതോങ്കരയിലെ കച്ചേരി പൊക്കന്റെ വീട് ഭാഗികമായി തകര്‍ന്നു. രോഗിയായ ഇദ്ദേഹവും ഭാര്യ ജാനകിയും അത്ഭുതകരമാംവിധമാണ് രക്ഷപെട്ടത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ നഷ്ടം കണക്കാക്കുന്നു. മുണ്ടകുറ്റിപാറ ഭാഗം കച്ചേരിതാഴകാരണ്ടോട്ട് രവീന്ദ്രന്റെ വീടിന്റെ മുന്‍വശം ഞാലിമരം വീണു തകര്‍ന്നു. ഏകദേശം മുപ്പതിനായിരത്തോളം രൂപ നഷ്ടം കണക്കാക്കുന്നു.

കള രി ക്കണ്ടി  അന്ത്രുവിന്റെ വീടിന് മുകളില്‍ മരം വീണു ഓടുകള്‍ പൊട്ടിപ്പൊളിഞ്ഞു. മുണ്ടകുറ്റിയിലെ പുലോം വയലില്‍ ഗോപാലകുറുപ്പിന്റെ നൂറിലധികം കുലച്ച നേന്ത്രവാഴകള്‍ ശക്തമായ കാറ്റില്‍ ഒടിഞ്ഞുനിലംപൊത്തി. അറുപതിനായിരത്തില്‍പരം രൂപയുടെ നഷ്ടമുണ്ടായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *