KOYILANDY DIARY

The Perfect News Portal

മലയോരത്തെ യാത്ര പ്രശ്‌നത്തിന് പരിഹാരമായി ബാങ്ക് ബസുകള്‍ നിരത്തിലിറങ്ങി

ചക്കിട്ടപാറ: മലയോരത്തെ യാത്ര പ്രശ്‌നത്തിന് പരിഹാരമായി ബാങ്ക് ബസുകള്‍ നിരത്തിലിറങ്ങി. ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കാണ് മാതൃകാപരമായ ഉദ്യമത്തിന് പിന്നില്‍. സമാന്തര സര്‍വീസിനെ മാത്രം ആശ്രയിച്ച്‌ ഏറെ കാലമായി യാത്ര ചെയ്തിരുന്നവര്‍ക്ക് ആശ്വാസമേകുകയാണ് ബാങ്ക് ബസുകള്‍.

ചക്കിട്ടപാറയില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തതോടെ കന്നി ഓട്ടത്തിനു തുടക്കമായി. പെരുവണ്ണാമൂഴിയില്‍ നിന്ന് പിള്ളപ്പെരുവണ്ണ, ചക്കിട്ടപാറ, ചെമ്ബ്ര, കോടേരിച്ചാല്‍ വഴി പേരാമ്ബ്രയ്ക്കും തിരിച്ചുമാണ് സര്‍വീസ്. ഓരോ ബസിനും ഒന്‍പത് ട്രിപ്പു വീതമുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇ.എസ്. ജെയിംസ്, സുജാത മനക്കല്‍, കെ. സുനില്‍, ജിതേഷ് മുതുകാട്, പ്രേമന്‍ നടുക്കണ്ടി, ഉമ്മര്‍ തേക്കത്ത്, ജോസഫ് കാരിമറ്റം, പ്രകാശ് മുള്ളന്‍കുഴി, ബാങ്ക് സെക്രട്ടറി വി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ 6.25 മുതല്‍ രാത്രി ഒന്‍പതു വരെ ബസ്സുകള്‍ സര്‍വീസ് നടത്തും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *