KOYILANDY DIARY

The Perfect News Portal

മലയാളി യുവാവ് കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ ആണ് മരിച്ചത്. കുവൈത്തില്‍ സ്വകാര്യ ട്രാന്‍സ്പോര്‍ട്ടേഷന്‍ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു. മുപ്പത്തിയെട്ട് വയസ്സായിരുന്നു.

ഹാജിറ ബീവിയാണ് ഭാര്യ. മക്കള്‍ : ഷിബിലി , സിദ്റ. കുവൈത്തിലെ ഫുട്ബോള്‍ ആസ്വാദകരുടെ കൂട്ടായ്മയായ മലപ്പുറം സോക്കറിനെയും കെഫാക്കിന്റെയും പ്രധാന പ്രവര്‍ത്തകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *