KOYILANDY DIARY

The Perfect News Portal

മദ്രസ്സയിലെ കൂട്ടുകാര്‍ക്ക് സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് നടത്തി

മുക്കം: മദ്രസ്സയിലെ കൂട്ടുകാര്‍ക്ക് സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് നടത്തി. വാടക വീട്ടില്‍ കഴിയുന്ന കാരശ്ശേരി ഹിദായത്തുസ്വിബിയാന്‍ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സഗീറിനും സഹോദരി മൂന്നാം ക്ലാസുകാരിയായ ഷിഫാനയ്ക്കും നാട്ടുകാരുടെ സഹായത്തോടെ സഹപാഠികള്‍ മുന്‍കയ്യെടുത്തു നിര്‍മ്മിക്കുന്ന വീടിന്റെ കട്ടിലവയ്പ്പ് കര്‍മ്മം മുക്കം മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി.ഇ.മോയിമോന്‍ ഹാജി നിര്‍വ്വഹിച്ചു.

കാരശേരി മഹല്ല് പ്രസിഡന്റ് ഡോ.എന്‍.എം.അബ്ദുല്‍ മജീദ് അദ്ധ്യക്ഷത വഹിച്ചു. ടി.പി.ഖാസിം, മുഹമ്മദ് ഷരീഫ്, യു.പി.സി.മുഹമ്മദ് മുസ്ല്യാര്‍, വി.പി.അബ്ദുറഹിമാന്‍, നടുക്കണ്ടി അബൂബക്കര്‍, എന്‍.പി.ഖാസിം, കെ.പി.ഇമ്ബിച്ചാലി, ഇല്ലക്കണ്ടി ബഷീര്‍, ഇസ്ഹാഖ് കാരശ്ശേരി, മേച്ചേരി ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *