KOYILANDY DIARY

The Perfect News Portal

ഡേ കെയറില്‍ കൊച്ചു കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച നടത്തിപ്പുകാരി കസ്റ്റഡിയില്‍

കൊച്ചി: നഗരത്തില്‍ പാലാരിവട്ടത്തെ ഡേ കെയറില്‍ കൊച്ചു കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ സ്ഥാപനം നടത്തിപ്പുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളിവീട് എന്ന ഡേ കെയറിലാണ് സംഭവം. ഡേ കെയറിന്റെ ഉടമസ്ഥ കുട്ടികളെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വാര്‍ത്താചാനലാണ് പുറത്ത് വിട്ടിരുന്നു. സ്ഥാപനത്തിന്റെ ഉടമ കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരിയും വ്യക്തമാക്കി.

അതേസമയം,​ കുട്ടികളെ മര്‍ദിക്കാറുണ്ടല്ലോയെന്ന ചോദ്യത്തിന് താന്‍ കുട്ടികളെ പുന്നാരിക്കുകയാണ് ചെയ്തതെന്നായിരുന്നു ഉടമസ്ഥയുടെ മറുപടി. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പൊലീസിനോട് കൊച്ചി മേയര്‍ സൗമിനി ജയിനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പാലാരിവട്ടം പൊലീസ് എത്തി ഉടമസ്ഥയെ കസ്റ്റഡിയില്‍ എടുത്തത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് എറണാകുളം റേഞ്ച് ഐ.ജി: പി.വിജയനും പറഞ്ഞു. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *