KOYILANDY DIARY

The Perfect News Portal

മണ്ണറിവ് പദ്ധതിയുമായി കോരപ്പുഴ GFUP

കൊയിലാണ്ടി: മണ്ണറിവ് പദ്ധതിയുമായി കോരപ്പുഴ ജി എഫ് യു പി. കുട്ടികളിൽ കാർഷിക സംസ്കൃതിയുടെ വിത്ത് പാകാനായി സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും ഒരു ജൈവ പച്ചക്കറിത്തോട്ടം ലക്ഷ്യമാക്കി കോരപ്പുഴ ജി എഫ് യു പിയിൽ കർഷക ദിനത്തിൽ മണ്ണറിവ് പദ്ധതിക്ക് തുടക്കമായി. ചേമഞ്ചേരി കൃഷിഭവൻ്റെ സഹകരണത്തോടെ സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലേക്കും വിത്തുകൾ നൽകി.

പി.ടി.എ പ്രസിഡണ്ട് എ.ബാലകൃഷ്ണൻ വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ .വി മിനി, ഉഷാകുമാരി എന്നിവർ സംസാരിച്ചു. ഷീന, വിനീത, ലസിത ,പൂർണ്ണിമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *