KOYILANDY DIARY.COM

The Perfect News Portal

മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തിലെ മങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺ ലൈനിൽ നിർവഹിച്ചു. എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. മങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ വികസനത്തിനായി കേന്ദ്ര സർക്കാർ 1.1 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും തുടർ പ്രവൃത്തികൾ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പൂനൂരിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന ആർ.പി. അഹമ്മദ് കുട്ടി ഹാജിയുടെ കുടുംബമാണ് ആശുപത്രിക്ക് ആവശ്യമായ സ്ഥലം അനുവദിച്ച് ആർ.പി. സാറ മെമ്മോറിയൽ ബ്ലോക്ക് നിർമിച്ചുനൽകിയത്.

കെ.എം. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ നാസർ എസ്റ്റേറ്റ്‌മുക്ക്, ഐ.പി. രാജേഷ്, ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽ ജമാൽ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി കെട്ടിടം നിർമിച്ചുനൽകിയ ആർ.പി. അഹമ്മദ് കുട്ടി ഹാജിക്ക്‌ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വീട്ടിൽച്ചെന്ന് അദ്ദേഹത്തെ ആദരിച്ചു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *