KOYILANDY DIARY

The Perfect News Portal

ഭിന്നലിംഗക്കാര്‍ക്കായി ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

മലപ്പുറം: ഭിന്നലിംഗക്കാര്‍ക്കായി മലപ്പുറത്ത് ദുരന്തനിവാരണ പരിശീലനം. മലപ്പുറം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി കളക്ടറേറ്റില്‍ വെച്ച്‌ പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാകളക്ടര്‍ ജാഫര്‍ മാലിക്ക് ഐഎഎസ് പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. എഡ‍ിഎം മെഹറലി, ഹസാഡ് അനലിസ്റ്റ് അമൃത എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *