KOYILANDY DIARY

The Perfect News Portal

ബുദ്ധി വൈകല്യമുളള കുട്ടികള്‍ക്കായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു

വടകര: ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ആദ്യമായി വിദ്യാഭ്യാസ വകുപ്പും എസ്. സി.ഇ.ആര്‍.ടിയും സംയുക്തമായി ഇറക്കിയ പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങി. വടകര വിവ സ്പെഷ്യല്‍ സികൂളില്‍ നടന്ന ചടങ്ങില്‍ 154 കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്തു.

സ്കൂള്‍ മാനേജര്‍ പ്രൊഫ. കെ.കെ മഹമൂദ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് സുഗതന്‍ അദ്ധ്യക്ഷനായി. അനിത, പ്രദീപന്‍, കെ.ടി ലീല, കെ.കെ ശ്യാമള എന്നിവര്‍ സംസാരിച്ചു. കുട്ടികളില്‍ പഠനത്തോട് ആവേശം ജനിപ്പിക്കുന്നതാണ് പുസ്തകങ്ങള്‍ . നാല് വര്‍ഷത്തെ പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ഉള്‍പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *