KOYILANDY DIARY

The Perfect News Portal

ബി നിലവറ തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് സമിതി സുപ്രീം കോടതിയില്‍

ഡല്‍ഹി: പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രീം കോടതിയെ സമീപിച്ചു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെങ്കില്‍ ബി നിലവറ കൂടി തുറക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇതറിയിച്ച്‌ സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും. ക്ഷത്രത്തിലെ ബി നിലവറയൊഴികെ എ മുതല്‍ എച്ച്‌ വരെ വസ്തുക്കളിലെ പരിശോധന പൂര്‍ത്തിയായി. ബി നിലവറ തുറക്കണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി വേണം.