KOYILANDY DIARY

The Perfect News Portal

ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ബി.ജെ.പി.പ്രതിഷേധം രേഖപ്പെടുത്തി. മേപ്പറുത്ത്കണ്ടി രാമചന്ദ്രന്റെ വീടിനു നേരെയായിരുന്നു ബോംബെറിഞ്ഞത്‌. ഇദ്ദേഹത്തിന്റെ വീടിനു നേരെ ഇതിനു മുമ്പും ബോംബെറുണ്ടായിരുന്നതായി ബി.ജെ.പി നേതാക്കൾ പറഞ്ഞു.

അക്രമത്തിന് പിന്നിൽ സി.പി.എം.ആണെന്ന് ബി.ജെ.പി. ആരോപിച്ചു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.അഡ്വ.വി.സത്യൻ, കെ.പി.മോഹനൻ, വി.കെ.ഉണ്ണികൃഷ്ണൻ, ബിജു ഗോപിനാഥ്, വി.കെ. ജയൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *