KOYILANDY DIARY

The Perfect News Portal

ഓപ്പണ്‍കേരള വോളിബോള്‍ മേളയ്ക്ക് തുടക്കമായി

നാദാപുരം: മുതുവടത്തൂര്‍ ചാലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തുന്ന ഓപ്പണ്‍കേരള വോളിബോള്‍ മേളയ്ക്ക് തുടക്കമായി. പുറമേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ ഉദ്ഘാടനംചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ.പി. ഹാജറ അധ്യക്ഷത വഹിച്ചു.

പദ്മശ്രീനേടിയ മീനാക്ഷിയമ്മയെ ആദരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി. ഹരീന്ദ്രനാഥ് സംസാരിച്ചു. ആവേശകരമായ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ വി.കെ. കൃഷ്ണമേനോന്‍ കോളേജ് കണ്ണൂരും പുരുഷവിഭാഗത്തില്‍ കൊച്ചിന്‍ സിക്‌സേഴ്‌സും വിജയിച്ചു. ഗുര്‍വിന്ദര്‍ സിങ്, സന്ദീപ് സിങ്, ഹര്‍ദീപ് സിങ്, അമല്‍ തോമസ്, ഫര്‍ഷാദ് തുടങ്ങിയവര്‍ കളത്തിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *