KOYILANDY DIARY

The Perfect News Portal

ബി.ജെ.പി കൊടിമരജാഥയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി> ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളന നഗരിയിൽ ഉയർത്താനുളള കൊടിമരജാഥയ്ക്ക് സ്വീകരികരണം നൽകി. കെ.ജി മാരാരരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രയാണം തുടങ്ങിയ കൊടിിമര ജാഥയെ കൊല്ലത്ത് നിന്നും സ്വീകരിച്ച് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു കൊയിലാണ്ടി പോസ്‌റ്റോഫീസ് പരിസരത്ത് സ്വീകരിച്ചത. പരിപാടിയിൽ ബി.ജെ.പി സംസ്ഥാ സെക്രട്ടറിയും, ജാഥക്യാപ്റ്റനുമായ വിയകെ സജീവനെ സംസ്ഥാന കൗൺസിൽ അംഗം കേളപ്പൻ ഹാരാർപ്പണം നടത്തി. പരിപാടിയിൽ അഡ്വ: വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ടുമാരായ സത്യപ്രകാശൻ, വായനാരി വിനോദ്, കെ.പി മോഹനൻ മാസ്റ്റർ, വി.കെ ഉണ്ണികൃഷ്ണൻ, ഫൽഗുണൻ പയ്യോളി, കെ.വി സുരേഷ്, കെ. മുകുന്ദൻ, മുരളീധര ഗോപാലൻ, മാധവൻ ഒതയോത്ത്, എം.വി ശ്യാംലാൽ തുടങ്ഹിയവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ ജാഥയെ കോരപ്പു ഴവരെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *