KOYILANDY DIARY

The Perfect News Portal

ബിഎസ്‌എന്‍എല്‍ പുതുതായി പുറത്തിറക്കിയ എസ്ടിവി 1099 നു മികച്ച പ്രതികരണം

കൊച്ചി : ബിഎസ്‌എന്‍എല്‍ പുതുതായി പുറത്തിറക്കിയ അണ്‍ലിമിറ്റഡ് പ്രിപെയ്ഡ‍് കണക്ഷനായ എസ്ടിവി 1099 നു മികച്ച പ്രതികരണം. അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറായ എസ്ടിവി 1099 ഫെയര്‍ യൂസേജ് പോളിസി (എഫ്യുപി) ഒഴിവാക്കിയാണു പുറത്തിറക്കിയിരിക്കുന്നത്. ഒരു ഓഫറില്‍ പരമാവധി വേഗത്തില്‍ ഉപയോഗിക്കാവുന്ന ഡേറ്റ പരിധിക്കാണ് എഫ്യുപി എന്നു പറയുന്നത്. ഇതിനു ശേഷം വേഗം കുറയ്ക്കും. ഇത് ഒഴിവാക്കിയതോടെ 1099 രൂപയുടെ പ്ലാന്‍ വഴി പരമാവധി വേഗത്തില്‍ ത്രിജി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.

1099 പ്ലാന്‍ വലിയ പ്രതികരണമാണു നേടിത്തന്നിരിക്കുന്നതെന്നു ബിഎസ്‌എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പ്രതികരിച്ചു. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സര്‍ക്കിളുകളിലാണു ഈ പ്ലാനിന്റെ ഉപയോഗം ഏറ്റവും കൂടുതല്‍. ഈ പ്ലാന്‍ ഉപയോഗിച്ച്‌ ഒരു ദിവസം ഡൗണ്‍ലോഡ് ചെയ്ത പരമാവധി ഡേറ്റ 18 ജിബിയാണെന്നും സിഎംഡി പറയുന്നു.

റിലയന്‍സ് ജിയോയുമായി ബിഎസ്‌എന്‍എല്‍ സഹകരണത്തിനായി കരാറിലെത്തിയതോടെ ഇന്‍ട്രാ സര്‍ക്കിള്‍ റോമിങ് വഴി ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്കും 4ജി സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുണ്ട്. വൈഫൈ ഹോട്ട്സ്പോട്ടുകള്‍ വഴി ബിഎസ്‌എന്‍എല്‍ ഇപ്പോള്‍ത്തന്നെ 4ജി ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി രാജ്യത്തൊട്ടാതെ 2700 ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത സാമ്ബത്തിക വര്‍ഷം 4ജി സര്‍വീസ് ബിഎസ്‌എന്‍എല്‍ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണെന്നും സിഎംഡി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *