KOYILANDY DIARY

The Perfect News Portal

ബഹ്‌റൈനി ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക മുദ്ര നല്‍കാന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി തീരുമാനിച്ചു

മനാമ: ബഹ്‌റൈനി ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക മുദ്ര നല്‍കാന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി തീരുമാനിച്ചു. ടൂറിസം മേഖലയുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതാണ് നടപടി. കരകൗശല വിദഗ്ധര്‍ക്കുള്ള പിന്തുണ കൂടിയാണിത്.  ബഹ്‌റൈനിലെ പരമ്പരാഗ വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ശൈഖ വഫ ബിന്‍ത് സായിഫ് ബിന്‍ സാഖിര്‍ ആല്‍ ഖലീഫ പറഞ്ഞു.

മുദ്ര ലഭിക്കാനുള്ള അപേക്ഷകള്‍ മനാമയിലെ ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് സെന്റര്‍ മാനേജ്‌മെന്റ് ഓഫിസില്‍ സ്വീകരിക്കും. പ്രത്യേക സമിതി ഉല്‍പന്നങ്ങള്‍ വിലയിരുത്തിയ ശേഷമാണ് മുദ്ര അനുവദിക്കുക. വിപണിയില്‍ ലഭ്യമായ പല ഉല്‍പന്നങ്ങളും ബഹ്‌റൈനിലെ പരമ്പരാഗത ഉല്‍പന്നങ്ങളുടെയത്ര ഗുണനിലവാമുള്ളതല്ല എന്നത് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബഹ്‌റൈനി ഉല്‍പന്നങ്ങള്‍ക്ക് മുദ്ര ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *