KOYILANDY DIARY

The Perfect News Portal

കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു

മലപ്പുറം∙ കോഴിക്കോട് നിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം പറന്നുയരാൻ റൺവേയിലൂടെ നീങ്ങവെ ടയർ പൊട്ടിത്തെറിച്ചു. പക്ഷെ അപകടമില്ലാതെ തന്നെ വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റി.  125 യാത്രികര്‍ ഉണ്ടായിരുന്ന വിമാനമാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

യാത്രക്കാര്‍ സുരക്ഷിതരാണ്‌. ടയര്‍ പൊട്ടിത്തെറിച്ച് വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാർ ഭീതിയിലായിരുന്നു.  അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു വിമാനം തിരിച്ചെത്തിച്ചു യാത്രക്കാരെ പുറത്തിറക്കി.

വിമാനം പാർക്കിങ് ബേയിയിലാണ് ഉള്ളത്.  125 യാത്രക്കാരാണു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. കരിപ്പൂരിൽ നിന്ന് 11.30 പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ടയറാണു പൊട്ടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *