KOYILANDY DIARY

The Perfect News Portal

ബലിപ്പെരുന്നാള്‍ 12ന്

കോഴിക്കോട് :  കാപ്പാട് ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും 12ന് ബലിപ്പെരുന്നാളും ആയിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ളിയാര്‍, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ളിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൌലവി, കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുല്‍ഹമീദ് മദീനി, പാണക്കാട് ഹൈദരലിശിഹാബ് തങ്ങള്‍, മലപ്പുറം ഖാസി ഒ പി എം സെയ്ത് മുത്തുക്കോയ തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

ബലിപ്പെരുന്നാള്‍ 12ന് ആയിരിക്കുമെന്ന് സൌദിയടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളും അറിയിച്ചു. അറഫദിനം 11നാണ്. ഹജ്ജ് ചടങ്ങുകള്‍ക്ക് 10ന് തുടക്കമാകും. 15ന് അവസാനിക്കും.