KOYILANDY DIARY

The Perfect News Portal

ബപ്പൻകാട് റെയിൽവെ അടിപ്പാത സഞ്ചാരയോഗ്യമാക്കണം: ബി.ജെ.പി.

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കെട്ടി നിൽക്കുന്ന വെള്ളത്തിൽൽ ബി.ജെ.പി മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ വികസനവാദങ്ങളെല്ലാം പൊള്ളയായ വാദങ്ങളാന്നെന്നും നേടിയെടുത്തെന്നവകാശപ്പെടുന്ന അവാർഡുകളൊക്കെ പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സൗത്ത് ഏരിയ പ്രസിഡൻറ് വി. കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ മുത്താമ്പി, ട്രഷറർ മാധവൻ, സംസ്ഥാന സമിതി അംഗം രജനീഷ്ബാബു, അഭിൻ അശോകൻ, കെ.പി. എൽ മനോജ്, സി ടി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു. ജഗദീഷ്, അരവിന്ദൻ, മനോജ്, രവി വല്ലത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *