KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വ്യാഴാഴ്ച 11 പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ വ്യാഴാഴ്ച 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 9, 22, 36, 38, 39 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് 9 വിയ്യൂർ – 2, വാർഡ് 24 മരുതൂര്‌ – 1, വാർഡ് 36 വിരുന്ന്കണ്ടി – 4, വാർഡ് 38 താഴങ്ങാടി ബീച്ച് റോഡ്, – 2, വാർഡ് 39 മുബാറഖ് റോഡ് – 2 എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം വ്യക്തമല്ലാത്തവരും കൂടുതൽ സമ്പർക്കസാധ്യതയുമുള്ള കേസുകൾ ഉണ്ട്.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടത്തിയ 11 ആന്റിജൻ പരിശോധനയിയിലും മറ്റിടങ്ങളിൽ നടന്ന 55 ആന്റിജൻ പരിശോധനയിലെ ഫലങ്ങളിലാണ് 11 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്ന് വെള്ളിയാഴ്ച താലൂക്കാശുപത്രിയിൽ ആർ.ടി.പി.സി.ആർ. പരിശോധന നടക്കുന്നുണ്ട്.

കൊയിലാണ്ടി പോലീസ് സ്‌റ്റേഷൻ കർശന നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിക്കുന്നത് അടുത്ത ദിവസങ്ങളിൽ 3 പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിരവധി പോലീസുകാർ നിരീക്ഷണത്തിൽ കഴിയുകയാണ്. ആളുകൾ നിസ്സാര പ്രശ്‌നങ്ങൾക്ക് പോലീസ് സ്‌റ്റേഷനിൽ വരുന്നത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നാണ് സ്റ്റേഷൻ അധികൃതർ പറയുന്നത്. അസിസ്റ്റന്റ് മാനേജർക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി ഇന്ത്യൻ ബാങ്ക് കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. മുഴുവൻ ജീവനക്കാരും നീരീക്ഷണത്തിൽ കഴിയുകയാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *