KOYILANDY DIARY

The Perfect News Portal

പെരുവട്ടൂരിൽ സാംസ്‌കാരിക നിലയത്തിന് തറക്കല്ലിട്ടു

കൊയിലാണ്ടി: നഗരസഭയിലെ പെരുവട്ടൂര്‍ കുഴിച്ചാല്‍ കോളനിയില്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന് തറക്കല്ലിട്ടു. നഗരസഭ 10 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് കെ. ദാസന്‍ എം.എല്‍.എ. തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർമാരായ എ. കെ. രമേശന്‍, ടി.പി. രാമദാസന്‍, അഡ്വ. എല്‍. ജി. ലിജീഷ്, കെ.പി. പത്മരാജ്, പി.കെ. ബാലന്‍ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *