KOYILANDY DIARY

The Perfect News Portal

ബധിര യുവാവ് തീവണ്ടി തട്ടി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിന് അടിയിൽ തീവണ്ടി തട്ടി ഗുരുതരമായി പരിക്കേറ്റ ബധിര യുവാവ് മരിച്ചു. തിക്കോടി പുറക്കാട് പുതിയോട്ടിൽ മീത്തൽ പി. എം വിപിൻ (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. സംഭവം നടന്ന ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം ഗുരുതര പരിക്കായതിനാൽ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വിപിൻ പ്ലസ്ടു വരെ പഠിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ വാസു. അമ്മ : അജിത. സഹോദരങ്ങൾ: ബിജേഷ്, ജിതിൻ (ഗൾഫ്) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *