KOYILANDY DIARY

The Perfect News Portal

ബംഗ്ലാദേശിന്റെ തോല്‍വി പരമ്പര തുടരുന്നു

നേപ്പിയര്‍: ന്യൂസിലന്‍ഡില്‍ ബംഗ്ലാദേശിന്റെ തോല്‍വി പരമ്പര തുടരുന്നു. ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ നടന്ന ആദ്യ ട്വന്റി – 20യിലും ബംഗ്ലാദേശ് തോല്‍വി ഏറ്റുവാങ്ങി. ആറ് വിക്കറ്റിനായിരുന്നു കിവീസ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 141 റണ്‍സ് നേടി. മുഹമ്മദുള്ളയുടെ അര്‍ധ സെഞ്ചുറിയാണ് (52) സന്ദര്‍ശകര്‍ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. കിവീസിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

എന്നാല്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പുറത്താകാതെ 73 റണ്‍സോടെ നിലയുറപ്പിച്ചതോടെ കിവീസ് വിജയം അനായാസമായി. 41 റണ്‍സോടെ പുറത്താകാതെ നിന്ന കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 12 പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കിവീസ് ലക്ഷ്യം മറികടന്നു. 55 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്സറും പറത്തിയ ക്യാപ്റ്റന്‍ വില്യംസണ്‍ ആണ് കളിയിലെ താരം.

Leave a Reply

Your email address will not be published. Required fields are marked *