KOYILANDY DIARY

The Perfect News Portal

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പേര്‍ മരിച്ചു

തിരുവനന്തപുരം>ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വിഷവാതകം ചോര്‍ന്നാണ് മരണമെന്നാണ് സൂചന. മണ്ണന്തലയ്ക്കു സമീപം മരുതൂരിലാണ് സംഭവം.അമരവിള സ്വദേശി അനില്‍രാജ്, ഭാര്യ അരുണ, മകള്‍ അനീഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് അപകടമെന്ന് പ്രാഥമിക നിഗമനം.