KOYILANDY DIARY

The Perfect News Portal

ഫിബ്രവരി 13നു DYFI രാജ്യ വ്യാപകമായി ട്രെയിൻ തടയുന്നു

ന്യൂഡല്‍ഹി : തൊഴിലില്ലായ്മ രൂക്ഷമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ഫെബ്രുവരി 13നു രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടത്തും. ഡിവൈഎഫ്ഐ കേന്ദ്ര എക്സിക്യൂട്ടീവ് യോഗമാണ് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചത്. പ്രക്ഷോഭത്തിന് ആധാരമായ വിഷയങ്ങള്‍ വിശദീകരിച്ച് ഒരു മാസം നീളുന്ന പ്രചാരണം സംഘടിപ്പിക്കും. റെയില്‍വേയില്‍ നിലവിലുള്ള ലക്ഷക്കണക്കിന് ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമം.

പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെയെല്ലാം ഓഹരി വിറ്റഴിക്കാനും  സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരെ മോഡിസര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. ഒരു കോടി തൊഴില്‍ വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന മോഡിസര്‍ക്കാര്‍ നിലവിലുള്ള തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ റിയാസും ജനറല്‍ സെക്രട്ടറി  അവോയി മുഖര്‍ജിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *